| |
|
| News |
bq.sI./ bqtdm¸v
ആത്മീയ നവോത്ഥാനമില്ലെങ്കില്‍ സഭ എന്‍ജിഒ ആയി മാറും: പോപ്പ്
2013-03-20 05:37:47
വത്തിക്കാന്‍: ആത്മീയ നവോത്ഥാനമുണ്ടായില്ലെങ്കില്‍ കത്തോലിക്കാ സഭ ഒരു എന്‍ജിഒ മാത്രമായി മാറുമെന്ന് ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ. ക്രിസ്തുവിനോടു കുമ്പസരിച്ചില്ലെങ്കില്‍ പിന്നെ നമ്മള്‍ എന്തുചെയ്യുമെന്നും സിസൈ്ററന്‍ ചാപ്പലിലെ വിശുദ്ധ കുര്‍ബാനയ്ക്കിടെ അദ്ദേഹം ചോദിച്ചു.
കുട്ടികള്‍ കെട്ടുന്ന മണല്‍ക്കൊട്ടാരങ്ങള്‍ പോലെയാകരുത് സഭ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിഷ്കാരം നടപ്പാക്കുന്ന സിഇഒയെപ്പോലെയല്ല, പ്രാര്‍ഥനാനിരതനായ വൈദികനെപ്പോലെയായിരിക്കും പുതിയ പാപ്പ സഭയെ നയിക്കുക എന്നതിന്റെ സൂചനകളാണ് ആദ്യ പ്രസംഗങ്ങളില്‍ വ്യക്തമാകുന്നത്.
ശനിയാഴ്ചയാണ് അദ്ദേഹം മാധ്യമങ്ങളുമായി ആദ്യ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. സുദീര്‍ഘമായ സഭാ ചരിത്രത്തിന്റെ ഏറ്റവും നിര്‍ണായകമായ ഇതുപോലൊരു അവസ്ഥയില്‍ പ്രാര്‍ഥന മാത്രമല്ല പരിഹാരം എന്ന ചിന്താഗതിക്കാരനാണ് അദ്ദേഹം എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
കത്തോലിക്കാ സഭയിലെ ഏറ്റവും ശക്തവും പരിചയസമ്പന്നവുമായ ജെസ്യൂട്ട് വിഭാഗത്തിലെ അംഗമാണ് ഫ്രാന്‍സിസ് ഒന്നാമന്‍. മാര്‍പാപ്പയാകുന്ന ആദ്യത്തെ ജെസ്യൂട്ടും അദ്ദേഹം തന്നെ. ആശയവിനിമയത്തിലെ കൃത്യതയ്ക്കും വൈദഗ്ധ്യത്തിനും പേരുകേട്ടവരാണ് ജെസ്യൂട്ടുകള്‍. തെരഞ്ഞെടുക്കപ്പെട്ട ശേഷം ഫ്രാന്‍സിസ് ഒന്നാമന്‍ ആദ്യമായി വിളിച്ചുവരുത്തിയവരില്‍ ഒരാള്‍ വത്തിക്കാന്‍ റേഡിയോയുടെ തലവന്‍ ഫാ. ഫെഡറിക്കോ ലൊംബാര്‍ഡി ആയിരുന്നു എന്നതും പ്രസക്തം. ദീര്‍ഘകാലം ജെസ്യൂട്ടുകളാണ് വത്തിക്കാന്‍ റേഡിയോ നിയന്ത്രിച്ചിരുന്നത്.
ബനഡിക്റ്റ് പതിനാറാമന്റെ കീഴില്‍ മാര്‍പാപ്പയുമായി നേരിട്ട് ബന്ധമില്ലാത്ത ഉദ്യോഗസ്ഥ സ്വഭാവമുള്ള പ്രവര്‍ത്തനം മാത്രമായിരുന്നു ഫാ. ലൊംബാര്‍ഡിയുടേത്. വത്തിക്കാന്‍ സെക്രട്ടടേറിയറ്റ് ഓഫ് സ്റേററ്റില്‍നിന്നു മാത്രമാണ് അദ്ദേഹത്തിന് ഉത്തരവുകള്‍ ലഭിച്ചിരുന്നത്. എന്നാല്‍, ഇനി കാര്യങ്ങള്‍ നേരിട്ടു തന്നെയായിരിക്കുമെന്നാണ് സൂചന.
മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ യാഥാസ്ഥിതികന്‍ എന്നു വിശേഷിപ്പിക്കപ്പപെടുമ്പോഴും ഭരണപരമായ കാര്യങ്ങളില്‍ ഉത്പതിഷ്ണുവുമാണ് അദ്ദേഹം എന്നാണ് വിലയിരുത്തല്‍. വത്തിക്കാനിലെ ഉദ്യോഗസ്ഥ ഘടനയില്‍ പരിഷ്കരണം നടപ്പാക്കാന്‍ അദ്ദേഹം ഗൗരവമായി ആലോചിക്കുന്നു എന്നുമുണ്ട് റിപ്പോര്‍ട്ട്.
അദ്ദേഹം ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല, ആഗ്രഹിച്ചിരുന്നുമില്ല: മാര്‍പാപ്പയുടെ സഹോദരി
2013-03-20 05:38:45
ബ്യൂനസ് അയേഴ്സ്: ജ്യേഷ്ഠന്‍ ഒരിക്കലും മാര്‍പാപ്പയാകുമെന്നു പ്രതീക്ഷിക്കുകയോ, ആകാന്‍ ആഗ്രഹിക്കുകയോ ചെയ്തിരുന്നില്ലെന്ന് ഫ്രാന്‍സിസ് ഒന്നാമന്റെ സഹോദരി മരിയ എലേന ബര്‍ഗോഗ്ളിയോ.
പാപ്പയുടെ സഹോദരങ്ങളില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് മരിയ. 2005ല്‍ ജോണ്‍ പോള്‍ രണ്ടാമന്റെ വിയോഗത്തെത്തുടര്‍ന്നു നടന്ന കോണ്‍ക്ളേവില്‍ തെരഞ്ഞെടുക്കപ്പെടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടവരില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു. അന്നു തെരഞ്ഞെടുക്കപ്പെടരുതെന്നാണ് താന്‍ അകമഴിഞ്ഞ് പ്രാര്‍ഥിച്ചത്.
മാര്‍പാപ്പയാകുന്നതിനെക്കുറിച്ച് തമാശ പറയുന്നതു പോലും അദ്ദേഹം തടയുമായിരുന്നു. ഇത്തവണയാകട്ടെ, ഇങ്ങനെയൊരു സാധ്യത തീരെ പ്രതീക്ഷിച്ചിരുന്നുമില്ലെന്നു മരിയ.
അദ്ദേഹം സഭയുടെ തലവനാകരുതെന്നു തന്നെയാണ് സ്വകാര്യമായി താനും ആഗ്രഹിച്ചിരുന്നത്. ദൂരേയ്ക്കു പോകേണ്ടിവരും എന്നതായിരുന്നു ആദ്യത്തെ കാരണം. മാര്‍പാപ്പയാകുക എന്നത് വലിയൊരു ഉത്തരവാദിത്വമാണെന്നത് രണ്ടാമത്തേതും. എങ്കിലും ലാറ്റിമേരിക്കയില്‍നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ എന്ന അദ്ദേഹത്തിന്റെ സ്ഥാനലബ്ധിയില്‍ അഭിമാനമുണ്ടെന്നും മരിയ കൂട്ടിച്ചേര്‍ത്തു.
പഴയൊരു സ്കൂള്‍ അധ്യാപികയും മാര്‍പാപ്പയുടെ കുട്ടിക്കാലം ഓര്‍ത്തെടുക്കുന്നു. വികൃതിയായ വിദ്യാര്‍ഥിയായിരുന്നു അദ്ദേഹമെന്നാണ് നൂറ്റാണ്ട് പഴക്കമുള്ള ബ്യൂനസ് അയേഴ്സ് സ്കൂള്‍ അധ്യാപികയായിരുന്ന സിസ്ററര്‍ മാര്‍ത്ത റാബിനോ അനുസ്മരിക്കുന്നത്.
kzÀ¤¯n thK-¯n-se-¯m³ ^nen-ss¸³knÂ
hnNn-{X-am-sbmcp ih-kw-kvImcw
2011-02-14 13:08:38
^ne-ss¸³kv: X§-fn \n¶v thÀ]n-cnªv t]mb-hsc Ffp-¸-¯n kzÀ¤¯n-se-¯n-¡m³ ^nen-ss¸³knse kKZ ]ÀÆ-X-hm-kn-IÄ Ime-§-fmbn Hcp Ffp-¸-hgn Is-¯p-¶p.-A-h-cpsS hnizmk-a-\p-k-cn¨v arXtZ-l-§Ä a®n Ipgn-¨n-«m Ah kzÀ¤¯n-se-¯n-Ã. ]ns¶tbm Dbcw IqSnb ae-bn-Sp-¡p-I-fn arXtZlw AS-§p¶ s]«n Xq¡n-bn-Sp-I...! Dbcw IqSp-¶-Xn-\-\p-k-cn¨v kzÀ¤¯n-se-¯m-\pÅ Ime-Xm-a-khpw Ipdªv In«pw.....
GI-tZiw 5 Znh-k-t¯mfw \S-¡p¶ kwkvImc NS-§p-IÄs¡m-Sp-hn-embn ayXtZlw ]pI-¨-Xn\v tijw s]«n-bn-em¡p¶p. XpSÀ¶v hnem-]bm{Xbmbn Np®m-¼p IÃp-IÄ \ndª ae-ap-I-fn-te-bv¡v...-h-enb Ccp¼p ZWvTp-IÄ Dbcw IqSnb Nq®m¼p ae-I-fpsS Ingp¡mw Xq¡mb s\dp-I-bn ASn-¨p-d-¸n¨Xn\v tijw henb Ib-dp-I-fn ih-s¸-«n-I ayXtZ-l-¯nsâ Xe apI-fn hc-¯-¡-h®w Xq¡n-bn-Sp¶p F{X Db-c-¯n kwkvImcw \S-¯p-¶pthm A{X thK-¯n ChÀ kzÀ¤¯n-se-¯p-sa-¶mWv hnizmkw. C¯-c-¯n Bbn-c-¡-W-¡n\v s]«n-IÄ Cu ae-I-fn Xq§n-In-S-¸p-s{X. Chn-tSbv¡v Ct¸mÄ hnt\mZ k©mcn-Ifpw F¯n XpS-§n-bn-«p-v.
ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പ്പാപ്പാ അധികാരമേറ്റു
2013-03-20 05:30:41
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ഫ്രാന്‍സിസ് പാപ്പ ചുമതലയേറ്റു. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം രാവിലെ 8.50 നാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനമായ മാര്‍ച്ച് 19 ന് തന്നെ സ്ഥാനോരോഹണച്ചടങ്ങ് നടത്താന്‍ പുതിയ മാര്‍പ്പാപ്പാ അഭിലഷിച്ചതില്‍ ഏറെ പ്രസക്തിയുണ്ട്. ആദ്യത്തെ മാര്‍പ്പാപ്പയായ വി.പത്രോസിന്റെ കബറിടത്തിനു മുന്‍പിലെത്തി പ്രാര്‍ത്ഥനകള്‍ നല്‍കിയശേഷമാണ് ഔദ്യോഗിക പദവികള്‍ ഏറ്റെടുക്കാനായി ഫ്രാന്‍സിസ് ഒന്നാമന്‍ ബലിവേദിയിലെത്തിയത്.
ചടങ്ങിനായി രക്ഷാകവചം ഇല്ലാത്ത തുറന്ന വാഹനത്തില്‍ ആയിരക്കണക്കിന് വിശാസികളെ സുസ്മേരവദനനായി ആശീര്‍വദിച്ച പാപ്പാ സെന്റ് പീറ്റേഴസ് ബസലിക്കയിലേയ്ക്കും കടക്കുംമുമ്പ് വൈകല്യം ബാധിച്ച ഒരു വിശ്വാസിയ്ക്കും രണ്ടു കുട്ടികള്‍ക്കും സ്നേഹചുംബനം നല്‍കി ആശ്ളേഷിക്കാനും മറന്നില്ല.ലളിതമായ വസ്ത്രമാണ് പാപ്പാ ധരിച്ചിരുന്നത്.
പാപ്പയെ കണ്ടമാത്രയില്‍ത്തന്നെ വിശ്വാസിസമൂഹം കൈയിലേന്തിയ പേപ്പല്‍ പതാകയും സ്വന്തം രാജ്യത്തെ പതാകയും ഉയര്‍ത്തി ലോംഗ് ലീവ് പാപ്പാ എന്നുറക്കെ പറഞ്ഞ് അഭിവാദ്യം ചെയ്തു.ചടങ്ങില്‍ പങ്കെടുത്ത ഇന്‍ഡ്യാക്കാര്‍ ദേശീയ പതാക ഉര്‍ത്തിപ്പിടിച്ചിരുന്നു.
വിശുദ്ധ കുര്‍ബാന തുടങ്ങുന്നതിനു മുമ്പുതന്നെ മാര്‍പാപ്പയുടെ സ്ഥാനിക ചിഹ്നങ്ങളായ പാലിയവും മോതിരവും ഏറ്റുവാങ്ങി. കര്‍ദിനാള്‍ തിരുസംഘത്തിന്റെ ഡീന്‍ ആഞ്ചലോ സൊഡാനോയാണു മോതിരം അണിയച്ചത്. കര്‍ദിനാള്‍ തിരുസംഘത്തിന്റെ പ്രോട്ടോ ഡീക്കന്‍ കര്‍ദിനാള്‍ ഷാന്‍ ലൂയീസ് ടൗരാന്‍ പാലിയം ധരിപ്പിച്ചു.തുടര്‍ന്ന് ആഗോളെ സഭയെ പ്രതിനിധീകരിച്ച് ആറ് രാജ്യങ്ങളില്‍ നിന്നായി ആറു കര്‍ദ്ദിനാളന്മാര്‍ മാര്‍പ്പാപ്പായുടെ സ്ഥാനമോതിരം ചുംബിച്ച് മാര്‍പ്പായ്ക്കു വിധേയപ്പെട്ടുവെന്ന് അറിയിച്ചു. ഇതില്‍ കൊളോണ്‍ ആര്‍ച്ച് ബിഷപ്പും കര്‍ദ്ദിനാളുമായ ജോവാഹിം മൈസ്നറും ഉണ്ടായിരുന്നു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രത്യേകം തയാറാക്കിയ ബലിവേദിയില്‍ ലത്തീന്‍ ഭാഷയില്‍ 9.30 ന് വിശുദ്ധ കുര്‍ബാന തുടങ്ങി. മാര്‍പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ച ദിവ്യബലിയില്‍ സഭയിലെ മുഴുവന്‍ കര്‍ദിനാള്‍മാരും സഹകാര്‍മികത്വം വഹിച്ചു. ദിവ്യബലിയില്‍ സുവിശേഷ വായന ഗ്രീക്ക് ഭാഷയിലും പ്രാര്‍ഥനകള്‍ മറ്റു ഭാഷകളിലുമാണ് ക്രമീകരിച്ചിരുന്നത്. സാമുവേലിന്റ പുസ്തകത്തില്‍ നിന്നുള്ളതും, വി.പൗലോസ് റോമാക്കാര്‍ക്കെഴുതിയ ലേഖനഭാഗങ്ങളുമാണ് വായിച്ചത്.
സുവിശേഷ വായനയ്ക്കിടയില്‍ ഇറ്റാലിയന്‍ ബാലന്‍ ലാറ്റിനില്‍ നടത്തിയ ഗാനാലാപനം പ്രത്യേകം ശ്രദ്ധിയ്ക്കപ്പെട്ടു. വി.മത്തായിയുടെ സുവിശേഷ മാണ് പിന്നീട് വായിച്ചത്. ദിവ്യബലിവേളയില്‍ ഗായകസംഗത്തിന്റെ സംഗീതസാന്ദ്രമായ ആലാപനം പ്രാര്‍ത്ഥനാ മഞ്ജരികളായി വിശ്വാസികളില്‍ അലിഞ്ഞിറങ്ങി.
ദൈവത്തിന് നന്ദിയര്‍പ്പിച്ചുകൊണ്ട് സകലയാളുകള്‍ക്കും മതനേതാക്കള്‍ക്കും രാഷ്രടത്തലവന്മാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ പ്രസംഗം ആരംഭിച്ചത്. തുടര്‍ണ്ടന്നുള്ള വചനങ്ങള്‍ ഇങ്ങനെ ചുരുക്കാം. കരുണയുടെ ഹൃദയം തുറക്കുക വഴി ദൈവത്തിന്റെ രാജ്യം ഭൂമിയില്‍ കെട്ടിപ്പെടുക്കാന്‍ ആവുമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ദിവ്യബലിമദ്ധേ്യയുള്ള പ്രസംഗത്തില്‍ പറഞ്ഞു.
പാപ്പായുടെ സ്വദേശമായ അര്‍ജന്റീന അടക്കമുള്ള ലോകരാജ്യങ്ങളില്‍ നിന്നു നിരവധി പ്രമുഖര്‍ ചടങ്ങിനെത്തി. യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, അര്‍ജന്റീന പ്രസിഡന്റ് ക്രിസ്ററീന കിര്‍ച്ചനര്‍, ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍, സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രഹോയ്, ഫ്രഞ്ച് പ്രധാനമന്ത്രി ഷാങ് മാര്‍ക്ക് അയ്റോ, സിംബാബ്വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ, തായ്വാന്‍ പ്രസിഡന്റ് മാ യിംഗ് ജിയോയു, ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗസേഫ്, മെക്സിക്കോ പ്രസിഡന്റ് എന്‍റികെ പെനാ നിയെറ്റോ, ചിലി പ്രസിഡന്റ് സെബാസ്ററ്യന്‍ പിനേറ, യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഹെര്‍മാന്‍ വാന്‍ റോംപി, യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഹൊസേ മാനുവല്‍ ബറോസ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യം ചടങ്ങുകള്‍ക്കുണ്ടായിരുന്നു. ആയിരം വര്‍ഷത്തിനുശേഷം മാര്‍പ്പാപ്പായുടെ സ്ഥാനാരോഹത്തിനു കോണ്‍സ്റ്റാന്റീനോപോളിലെ എക്വിമിനിക്കല്‍ പാത്രിയോര്‍ക്കീസ് ബര്‍ത്തലോമിയോയുടെ സാന്നിധ്യവും ഇത്തവണത്തെ ചടങ്ങിന്റെ പ്രത്യേകതയായിരുന്നു.
ഇന്ത്യയെ പ്രതിനിധീകരിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, ജോസ് കെ. മാണി എംപി,ആന്റോ ആന്റണി എപി തുടങ്ങിയവര്‍ വത്തിക്കാനിലെ ചടങ്ങുകളില്‍ പങ്കെടുത്തു. ഇന്ത്യയിലെ സഭയില്‍ നിന്ന് കര്‍ദിനാള്‍മാരായ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് മാര്‍ ക്ളിമീസ് ബാവ, ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ടെലസ്ഫോര്‍ടോപ്പോ, ഐവാന്‍ ഡയസ് എന്നിവരും സീറോ മലബാര്‍ കുരിയാ ബിഷപ് ബോസ്കോ പുത്തൂര്‍, മാവേലിക്കര രൂപത അധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബത്തേരി രൂപതാ അധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ്, അമേരിക്കയിലെ മലങ്കര കാത്തലിക് എക്സാര്‍കേറ്റ് ബിഷപ് തോമസ് മാര്‍ യൗസേബിയൂസ് തുടങ്ങിവരും സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു.
ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലേയ്ക്കുള്ള മാര്‍ഗ്ഗമദ്ധേ്യ ഇന്ത്യയെ പ്രതിനിധസംഘത്തിലെ അംഗങ്ങളായ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ.കുര്യന്‍, പാര്‍ലമെന്റ് അംഗം ജോസ് കെ. മാണി, പ്രഫ. പി.ജെ.കുര്യന്റ ഭാര്യ സൂസന്‍ കുര്യന്‍,സെക്രട്ടറി ഡോ. പി.ജെ. ആന്റണി എന്നിവരെ ഫ്രാങ്ക്ഫര്‍ട്ടിലെ കോണ്‍സൂല്‍ വിഭാഗം ഔദ്യോഗികമായി സ്വീകരിച്ചിരുന്നു.
സ്ഥാനാരോഹണച്ചടങ്ങിനുശേഷം ഇന്‍ഡ്യന്‍ സംഘം ഫ്രാന്‍സിസ് പാഠായെ നേരില്‍ക്കണ്ട് അഭിനന്ദനവും ഇന്‍ഡ്യയുടെ ആദരവും അറിയിച്ചു(ഫോട്ടോ കാണുക)
ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നായി 20 ലക്ഷം വിശ്വാസികള്‍ റോമില്‍ എത്തിയിരുന്നു. ഇന്നു പകല്‍ സമയം മുഴുവന്‍ റോമിലെ എല്ലാ പൊതുവാഹനങ്ങളിലും സൗജന്യയാത്രചെയ്യാമെന്ന് മേയര്‍ അറിയിച്ചിട്ടുണ്ട്.
കാലാവസ്ഥ പ്രതികൂലമാവുമെന്നു കാലേകൂട്ടി പ്രവചിച്ചിരുന്നെങ്കിലും സ്ഥാനാരോഹണദിവസമായ ചൊവ്വാഴ്ച വത്തിക്കാനില്‍ തെളിഞ്ഞ ആകാശവും നൈര്‍മ്മല്യമായ പകലും അനുഭവപ്പെട്ടത് ദൈവനിശ്ചയവും ദൈവതിരുമനസും നിറവേറിയതിന്റെ പ്രതിഫലനമായി കരുതാം.ഏതാണ്ട് രണ്ടര മണിക്കൂറോളം നീണ്ടുനിന്ന ചടങ്ങുകള്‍ മിക്ക ടെലിവിഷന്‍ കേന്ദ്രങ്ങളും ലൈവ് ടെലികാസ്ററ് നടത്തിയിരുന്നു.
|
|
|